Webdunia - Bharat's app for daily news and videos

Install App

നാലു വയസുകാരന്‍ ശുചിമുറിയില്‍വെച്ച് സഹപാഠിയെ പീ​ഡി​പ്പി​ച്ചെ​ന്ന് ആരോപണം

നാലു വയസുകാരന്‍ ശുചിമുറിയില്‍വെച്ച് സഹപാഠിയെ പീ​ഡി​പ്പി​ച്ചെ​ന്ന് ആരോപണം

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (12:05 IST)
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് നാ​ലു വ​യ​സു​കാ​രി​യെ സ​ഹ​പാ​ഠി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. ഡ​ൽ​ഹി​യിലെ ദ്വാ​ര​ക​യി​ലെ മാ​ക്സ്ഫോ​ർ​ട്ട് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​ര​യാ​യ​ത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

വെള്ളിയാഴ്ച സ്കൂളില്‍ നിന്ന് വന്നശേഷമാണ് പെണ്‍കുട്ടി സ്വകാര്യഭാഗങ്ങളില്‍ വേദനയുള്ളതായി മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. പരിശോധനയില്‍ കുട്ടി  ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി.

വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അടുത്ത് ആരുമില്ലാത്ത സമയത്ത് സ്കൂ​ളി​ൽ വ​ച്ച് സ​ഹ​പാ​ഠി​ മോ​ശ​മാ​യി പെ​രുമാ​റി​യെ​ന്നും പാന്റ്സ് ഊരി മാറ്റി സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി​ വ്യക്തമാക്കിയത്.

പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ചുവെങ്കിലും വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി പൊലീ കൂടിയാലോചന നടത്തുകയാണ്. നാല് വയസുകാരന് ലൈംഗികതയെക്കുറിച്ച് അറിവുണ്ടായിരിക്കില്ല എന്ന നിലപാടിലാണ് പൊലീസ്.

പീഡനവിവരം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നോ​ടും മ​റ്റു അ​ധ്യാ​പ​ക​രോ​ടും പ​റ​ഞ്ഞു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും പെ​ൺ​കു​ട്ടി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments