ലഫ്. കേണലിന്റെ മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; കേണൽ അറസ്റ്റിൽ - സുഹൃത്ത് ഒളിവില്‍
ലഫ്. കേണലിന്റെ മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; കേണൽ അറസ്റ്റിൽ - സുഹൃത്ത് ഒളിവില്‍
Publish Date: Thu, 23 Nov 2017 (10:01 IST)
Updated Date: Thu, 23 Nov 2017 (10:03 IST)
ലെഫ്റ്റനന്റ് കേണലിന്റെ മകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപ്രവര്‍ത്തകനായ കേണൽ അറസ്റ്റിൽ. ഷിംലയിലെ ആർമി ട്രെയിനിംഗ് കമാൻഡില്‍ തിങ്കളാഴ്‌ചയാണ് സംഭവം. 21കാരിയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്ന പെണ്‍കുട്ടിയുമായി അറസ്‌റ്റിലായ കേണല്‍ സൌഹൃദത്തിലാകുകയായിരുന്നു. പീഡനം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പെൺകുട്ടിക്കും കുടുംബത്തിനും ഇയാള്‍ വിരുന്ന് നല്‍കിയിരുന്നു.
വിരുന്നിനിടെ പെണ്‍കുട്ടിക്ക് മോഡലിംഗ് രംഗത്ത് ഭാവിയുണ്ടെന്നും അടുത്ത ദിവസം വീട്ടിലേക്ക് എത്തിയാല്‍ ഈ രംഗത്തെ ചിലരെ പരിചയപ്പെടുത്തി തരാമെന്നും കേണല്‍ യുവതിയുടെ കുടുംബത്തെ അറിയിച്ചു.
ഇതനുസരിച്ച് പ്രതിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതിയും കൂട്ടുകാരനും ചേർന്ന് മദ്യം നൽകി. മയക്കത്തിലായ പെണ്‍കുട്ടിയെ പ്രതിയും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു. സംഭവശേഷം പീഡന വിവരം പുറത്തറിയിച്ചാൽ ലഫ് കേണലായ അച്ഛന്റെ ജോലി നഷ്ടപ്പെടുമെന്നും കേണൽ ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേണലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, കേസിൽ പ്രതിയായ കേണലിന്റെ സുഹൃത്തിനെ പിടികൂടാനായിട്ടില്ല.