ഇരയാകുന്നത് കമിതാക്കള്‍; പൊലീസ് വേഷത്തിലെത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍

ഇരയാകുന്നത് കമിതാക്കള്‍; പൊലീസ് വേഷത്തിലെത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 5 ഫെബ്രുവരി 2018 (12:20 IST)
പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യുവാവ് അറസ്‌റ്റില്‍. ലു​ധി​യാ​ന​യി​ലെ മ​ന​ക്‌​വാ​ൾ സ്വ​ദേ​ശി ബ​ൽ​വീ​ന്ദ​ർ സിം​ഗ് (23) ആ​ണ് പൊലീസിന്റെ പിടിയിലായത്.

പീഡനത്തിനിരയായ രണ്ടു പെണ്‍കുട്ടികളുടെ പരാതിയിലാണ് ബ​ൽ​വീ​ന്ദ​ർ അറസ്‌റ്റിലായത്.

ലു​ധി​യാ​ന​യി​ലെ രാ​ഖ് ബാ​ഗി​ലെ പാ​ർ​ക്കി​ൽ എത്തുന്ന പെണ്‍കുട്ടികളെ വളരെ നാടകീയമായ രീതിയിലാണ് ബല്‍വീന്ദര്‍ തട്ടിക്കൊണ്ടു പോയിരുന്നത്.

പാര്‍ക്കില്‍ സമയം ചെലവഴിക്കുന്ന കമിതാക്കളെ പൊലീസ് വേഷത്തില്‍ എത്തുന്ന ബ​ൽ​വീ​ന്ദ​ർ ചോദ്യം ചെയ്യുകയും കേസ് നടപടികള്‍ സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കി പെണ്‍കുട്ടികളോട് സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടുകയും ചെയ്യും.

സ്‌റ്റേഷനിലേക്ക് എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുന്ന പെണ്‍കുട്ടികളെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തിച്ച് ബ​ൽ​വീ​ന്ദ​ർ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കും. പല പെണ്‍കുട്ടികളും ഭയം മൂലം പീഡന വിവരം പുറത്തു പറഞ്ഞിരുന്നില്ല.

എന്നാല്‍, ബ​ൽ​വീ​ന്ദ​റിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് രണ്ടു പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാള്‍ പിടിയിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments