പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു; പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്‌റ്റില്‍
പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു; പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്‌റ്റില്‍
പീഡനത്തിനിരയായ പന്ത്രണ്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌കൂള്‍ പ്രിൻസിപ്പലിന്റെ മകൻ അറസ്‌റ്റില്‍. ഇയാളുടെ സുഹൃത്തുക്കളും പിടിയിലായി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:-
പ്രിൻസിപ്പലിന്റെ മകനായ യുവാവ് പതിവായി സ്‌കൂളില്‍ എത്തുമായിരുന്നു. പിതാവ് സ്‌കൂളില്‍ ഇല്ലാതിരുന്ന സമയത്ത് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് പെണ്‍കുട്ടിയോട് പറഞ്ഞു. എന്നാല്‍, സംഭവം നേരില്‍ കണ്ട ഒരാള്‍ വിവരം പെണ്‍കുട്ടിയുടെ സഹോദരനെ അറിയിച്ചു.
വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ സഹോദരന്‍ യുവാവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന്, സുഹൃത്തുക്കളുമായി പെൺകുട്ടിയുടെ വീട്ടില്‍ എത്തിയ യുവാവ് ഇവരുടെ സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ചു.
പീഡനവിവരം എല്ലാവരും അറിയുകയും സഹോദരന്‍ അക്രമിക്കപ്പെടുകയും ചെയ്‌തതിന്റെ മനോവിഷമത്തിലാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി.