കോഴിക്കോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനി നിവാസി കരടി ഷെമീർ എന്ന ഷെമീർ (26) ആണ് പോലീസ് പിടിയിലായത്.
ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ചു വലയിലാക്കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സംഭവുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചു കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ പോയിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷനടുത്തെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാൾക്കെതിരെ അടിപിടി കേസുകളും കഞ്ചാവ് കേസുകളും ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്നാണ് കൊടുവള്ളി പോലീസ് സൂചിപ്പിച്ചത്. കൊടുവള്ളി ഇൻസ്‌പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ താമരശേരി കോടതി റിമാൻഡ് ചെയ്തു.