യുവതിയെ ഗോവയിൽ എത്തിച്ചു പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2023 (16:52 IST)
കൊല്ലം: സമൂഹ മാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ഗോവയിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. വയനാട് മാനന്തവാടി കല്ലുംമുട്ടംകുന്നു പെരുമ്പിൽ വീട്ടിൽ ജിതിൻ ജോണെന്ന 28 കാരനാണ് എഴുകോൺ പോലീസിന്റെ പിടിയിലായത്.
 
ഇയാൾ യുവതിയെ പീഡിപ്പിച്ച ശേഷം പീഡന ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തുക്കൾക്ക് അടക്കം അയച്ചു കൊടുക്കുകയും ചെയ്തു. ഗോവയിൽ ക്രൂസ് കപ്പലിൽ ജീവനക്കാരനായ ഇയാൾ കഴിഞ്ഞ ഓഗസ്റ്റിലാണ് യുവതിയെ ഗോവയിലെത്തിച്ചത്. തുടർന്ന് ഒരു മാസത്തിലേറെ ഒപ്പം താമസിപ്പിച്ചു ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണു യുവതി പോലീസിൽ പരാതി നൽകിയത്.
 
എഴുകോൺ എസ്.ഐ ജി.അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ഗോവയിലെ പനാജിയിൽ നിന്ന് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ചയ്ക്കുള്ളില്‍ 3,000ത്തിലധികം ഉക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; മോസ്‌കോയ്ക്ക് സമീപം ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

അടുത്ത ലേഖനം
Show comments