Publish Date: Sun, 09 Apr 2023 (15:58 IST)
Updated Date: Sun, 09 Apr 2023 (16:00 IST)
കാസർകോട്: ശാരീരിക അവശതയുള്ള യുവതിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിയണ്ണി പയത്തിലെ ടി.രഞ്ജീഷ് എന്ന മുപ്പതുകാരനാണ് പോലീസ് പിടിയിലായത്.
യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആദൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ അഞ്ചാം തീയതി ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തു എത്തിയാണ് പ്രതി പീഡിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.