യു പിയിൽ എട്ട് വയസ്സുകാരിക്ക് ക്രൂരപീഡനം
സംഭവത്തിൽ 14 വയസ്സുകാരനെ അറസ്റ്റ് ചെയ്തു
Publish Date: Tue, 24 Apr 2018 (09:50 IST)
Updated Date: Tue, 24 Apr 2018 (09:51 IST)
ഉത്തര്‍പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന പീഡനം. എട്ട് വയസുകാരിയെ 14 വയസുകാരന്‍ ബലാത്സംഗം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പതിനാലുകാരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പതിനാലുകാരനെ അറസ്റ്റ് ചെയ്തത്.
അവധിയായതിനാൽ വയലിലേക്ക് പോയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് വീട്ടുകാര്‍ ഡോക്ടറുടെ അടുത്ത് എത്തിച്ചു.
ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. ഐ.പി.സി സെക്ഷന്‍ 376 പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് പതിനാലുകാരനെതിരെ കേസെടുത്തിരിക്കുന്നത്.