പ്ലസ്ടു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ട അധ്യാപകന്‍ അറസ്‌റ്റില്‍; കൂടുതല്‍ വീഡിയോകള്‍ കണ്ടെടുത്തു
പ്ലസ്ടു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ട അധ്യാപകന്‍ അറസ്‌റ്റില്‍; കൂടുതല്‍ വീഡിയോകള്‍ കണ്ടെടുത്തു
Publish Date: Fri, 14 Dec 2018 (12:18 IST)
Updated Date: Fri, 14 Dec 2018 (12:26 IST)
പ്ലസ്ടു വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌ത അധ്യാപകൻ അറസ്റ്റില്‍.
ഹൊസ്മാർ മഠത്തിന്റെ ഉടമസ്ഥതയിൽ കാർക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകൻ നരാവി സ്വദേശി പ്രസാദ് കോട്യാനെ(43)യാണ് അറസ്‌റ്റിലായത്.
പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ പ്രസാദ് കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടത്തി.
സ്‌കൂളില്‍ എത്തിയ ഉഡുപ്പി എസ്‌പി ലക്ഷ്മൺ നിമ്പാർഗി പ്രസാദിനെ ചോദ്യം ചെയ്‌തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പരിശോധനയില്‍ മൂന്നു പെൺകുട്ടികൾക്കൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും പ്രസാദിന്റെ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തു. നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പെണ്‍കുട്ടിയോ മാതാപിതാക്കളോ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല. വീഡിയോ രംഗങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.