Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂൾ വിദ്യാർഥിനികളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്, ചെന്നൈയിൽ 7 പേർ അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിനികളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്, ചെന്നൈയിൽ 7 പേർ അറസ്റ്റിൽ

അഭിറാം മനോഹർ

, ബുധന്‍, 22 മെയ് 2024 (12:44 IST)
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ കേസില്‍ 7 പേര്‍ അറസ്റ്റില്‍. സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ സ്ത്രീയെയും കൂട്ടാളികളായ ആറുപേരെയുമാണ് ചെന്നൈ പോലീസ് പിടികൂടിയത്. മുഖ്യപ്രതിയായ നാദിയ മകളുടെ കൂട്ടുകാരികളെയാണ് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്നത്.
 
ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിപ്പിക്കാമെന്ന വ്യാജ്യേനയാണ് മുഖ്യപ്രതിയായ നാദിയ മകളുടെ സഹപാഠികളുമായി സൗഹൃദത്തിലായത്. ഇവരുടെ മോശം സാമ്പത്തികാവസ്ഥ ചൂഷണം ചെയ്ത് 25,000 രൂപ മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹൈദരാബാദ്,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് പ്രായമായ പുരുഷന്മാര്‍ക്ക് കാഴ്ചവെയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രാജ് ഭവന് നേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണം അന്വേഷിക്കുന്ന എന്‍ഐഎയില്‍ നിന്നാണ് സെക്‌സ് റാക്കറ്റിനെ പറ്റിയുള്ള വിവരം പോലീസിന് ലഭിക്കുന്നത്. ഈ കേസില്‍ പ്രതിയായ കടുക വിനോദിന്റെ കൂട്ടാളിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്.
 
 തുടര്‍ന്ന് സംസ്ഥാന പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസിപി രാജലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരു ലോഡ്ജില്‍ റെയ്ഡ് നടത്തുകയും നാദിയയെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയ്ഡില്‍ പിടികൂടിയ 17 വയസുള്ള പെണ്‍കുട്ടിയേയും 18 വയസുള്ള പെണ്‍കുട്ടിയേയും പോലീസ് രക്ഷപ്പെടുത്തി.പെണ്‍വാണിഭക്കേസില്‍ നാദിയയെ കൂടാതെ രാമചന്ദ്രന്‍, സുമതി, മായ ഒലി, ജയശ്രീ, അശോക് കുമാര്‍, രാമേന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. ലൈംഗികവൃത്തിക്ക് കൂട്ടാക്കാത്തെ പെണ്‍കുട്ടികളെ വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് സൂചിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ അയോഗ്യരാക്കികൊണ്ടുള്ള ഹൈക്കോടതി നടപടി: ഇത് ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന് എംവി ഗോവിന്ദന്‍