Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്‌സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Monson Pocso Case

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 ഏപ്രില്‍ 2024 (20:10 IST)
പോക്‌സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്ന കേസിലാണ് മോന്‍സണ്‍ ശിക്ഷിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. 
 
മോന്‍സണെ ഭയന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുന്ന തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിസ്ഥലങ്ങളില്ലെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടണം; കേരള ഹൈക്കോടതി