കോഴിക്കോട് : പ്രായപൂർത്തി ആകാത്ത ദളിത് പെൺകുട്ടിയെ ലൈംഗികമായി വനപ്രദേശത്തു വച്ച് പീഡിപ്പിച്ച കേസിലെ നാല് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരാൾക്ക് മുപ്പത് വർഷം കഠിന തടവും വിധിച്ചു. നാദാപുരം പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എം.സുഹൈബ് ആണ് ശിക്ഷ വിധിച്ചത്.
2021 സെപ്തംബർ നാലാം തീയതിയാണ് കുറ്റിയാടിയിൽ നിന്ന് ഒന്നാം പ്രതിയായ സായൂജ് പ്രേമം നടിച്ചു പെൺകുട്ടിയെ വനഭൂമിയായ മരുതോങ്കരയിലെ ജാനകിക്കാട്ടിലേക്ക് ബൈക്കിൽ കൊണ്ടുപോയത്. ഇടയ്ക്ക് രണ്ടാം പ്രതി ഷിബുവും ഇതേ ബൈക്കിൽ കൂടി. മറ്റൊരു ബൈക്കിൽ രാഹുലും അക്ഷയും മറ്റൊരു ബൈക്കിൽ അവിടെയെത്തി.
അവിടെ വച്ച് മൂന്നു പേർ പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീടും പലതവണ പീഡിപ്പിക്കാൻ നിർബന്ധിച്ചു. ഇതോടെ പെൺകുട്ടി മാനസികമായി തളർന്നതോടെ കുറ്റിയാടി പാലത്തിൽ എത്തിച്ചി ആത്മഹത്യയ്ക്ക് ഒരുങ്ങിയെങ്കിലും നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ഒന്നാം പ്രതി മൊയിലാത്തറ രാഹുൽ, നാലാം പ്രതി കായക്കൊടി അക്ഷയ് എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്. രണ്ടാം പ്രതി അടുക്കത്തെ ഷിബുവിനെ മുപ്പതു വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇതിൽ ഒന്നാം പ്രതി ഒന്നേമുക്കാൽ ലക്ഷം രൂപയും മൂന്നും നാലും പ്രതികൾ ഒന്നര ലക്ഷം രൂപാ വീതവുമാണ് പിഴ അടയ്‌ക്കേണ്ടത്. പിഴത്തുക മുഴുവൻ അതിജീവിതയ്ക്ക് നൽകാനാണ് വിധി.