Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചങ്ങനാശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ചങ്ങനാശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
, ഞായര്‍, 31 മെയ് 2020 (10:34 IST)
ചങ്ങനാശേരി: വഴക്കിനെ തുടർന്ന് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ രാത്രി പത്തരയോടെ വീട്ടിൽവച്ചായിരുന്നു സംഭവം. കന്യാകോണിൽ കുഞ്ഞന്നാമ (65) ആണ് കൊല്ലപ്പെട്ടത്. കറിക്കരിയുന്ന കത്തി ഉപയോഗിച്ച് മകൻ നിതിൻ ബാബു അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
കൊലപാതകത്തിന് ശേഷം അയൽക്കാരനെ നിതിൻ ഫോണിൽ വിളിച്ച് അറിയിയ്ക്കുകയായിരുന്നു. വിവമറിഞ്ഞ് പൊലീസ് വീട്ടിലെത്തുമ്പോൾ ഗ്രിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഗ്രിൽ പൊളിച്ച് അകത്തുകടന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത് നിതിൻ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി പൊലീസി പറയുന്നു.  27കാരനാായ നിതിൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് മരണം 3,70,500, ബ്രസീലിൽ ഒറ്റ ദിവസം 30,000 ലധികം പൊസിറ്റീവ് കേസുകൾ