Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ബന്ധു കണ്ടതോടെ പുറത്തായത് രണ്ടാനച്ഛന്റെ ക്രൂര പീഡന കഥ, രണ്ട് പെൺമക്കളെ അമ്മ ഇല്ലാത്ത തക്കംനോക്കി ബലമായി പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് ജീവപര്യന്തം തടവ്

പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് ബന്ധു കണ്ടതോടെ പുറത്തായത് രണ്ടാനച്ഛന്റെ ക്രൂര പീഡന കഥ, രണ്ട് പെൺമക്കളെ അമ്മ ഇല്ലാത്ത തക്കംനോക്കി ബലമായി പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് ജീവപര്യന്തം തടവ്
, വെള്ളി, 12 ഏപ്രില്‍ 2019 (13:05 IST)
പ്രായ പൂർത്തിയവാത്ത രണ്ട് പെൺകുട്ടികളെ നിരന്തരം പീഡനത്തിന് ഇരയാക്കി രണ്ടാനച്ഛനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് പ്രത്യേക പോക്സോ കോടതി. പെൺകുട്ടികൾക്ക് 10 വയസും 12 വയസും പ്രായമുള്ളപ്പോൾ മുതൽ രണ്ടാനച്ഛൻ ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിന് ഇരയാക്കി വരികയായിരുന്നു.  2011നും 2016മിടയിൽ അഞ്ച് വഷത്തോളമാണ് രണ്ടാനച്ഛൻ നാരായൺ യാദവ് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്.
 
2011ലാണ് നരായൺ യാദവ് പെൺകുട്ടികളുടെ അമ്മയെ വിവാഹം കഴിക്കുന്നത്. തുടർന്ന് പെൺകുട്ടികളുടെ അമ്മ പുറത്തുപോകുന്ന സമയത്തും ഉറങ്ങുമ്പോഴും പ്രതി പെൺകുട്ടികളെ പീഡനത്തിന് ഇരയക്കി വരികയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഇയാൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. 2016ൽ ഒരു ബന്ധു പെൺകുട്ടികളിൽ ഒരാളെ രണ്ടാനച്ഛ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
 
‘കുട്ടികളുടെ അമ്മ ആശുപത്രിയില്ലായതോടെ ഇവർക്ക് ഭക്ഷനമുണ്ടാക്കാനാണ് ഞാൻ വീട്ടിലെത്തിയത്, ഞാൻ വാതിലിൽ മുട്ടിയെങ്കിലും ആരും പ്രതികരിച്ചില്ല. ഇതോടെ ഞാൻ വീട്ടിലേക്ക് തിരിച്ചു പൊയി വീണ്ടും തിരികെ എത്തി വാതിലിന്റെ കീ ഹോളിലൂടെ നോക്കിയപ്പോൽ രണ്ടാനച്ഛൻ പെൺകുട്ടുകളിൽ ഒരാളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു‘ ബന്ധു പറഞ്ഞു
 
ഉടൻ തന്നെ ഇവർ മറ്റു ബന്ധുക്കളെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് യാദവിനെതിരെ പോക്സോ നിയമ ചുമത്തി അറസ്റ്റ് ചെയ്തു. തെളിവിനായി പെൺകുട്ടിയുടെയും യാദവിന്റെയും വസ്ത്രങ്ങളും പരിശോധനക്കയച്ചു. 
 
പെൺകുട്ടികൾ കോടതിക്ക് മുൻ‌പിൽ വീഡിയോ മൊഴി നൽകുകയും ചെയ്തതോടെ പ്രതിക്കെതിര കൃതയമായ തെളിവുകൾ ലഭിച്ചു. പോക്സോ നിയമ പ്രകാരവും, ഐ പി സി 372, 506 വകുപ്പുകൾ പ്രകാരവും പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഇതോടെ പ്രത്യേക പോക്സോ കോടതി ജീവപര്യന്തം തടവും 6,000 രൂപ പിഴയും വിധിക്കുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ സംഭവിച്ചത് എന്തൊക്കെ