Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധ്യാപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്തി; 19കാരന് കിട്ടിയത് എട്ടിന്റെ പണി

അധ്യാപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്തി; 19കാരന് കിട്ടിയത് എട്ടിന്റെ പണി
, ശനി, 22 ഡിസം‌ബര്‍ 2018 (15:26 IST)
ഇൻഡോർ: അധ്യപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്താൻ ശ്രമിച്ച വിദ്യാർത്ഥിയെ പൊലീസ് തന്ത്രപരമായി പിടികൂടി. രോഹിത് സോണി എന്ന 19കാരനാണ് പൊലീസിന്റെ പിടിയിലായത്. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ പിടികൂടിയത്.
 
പ്ലേ സ്റ്റോറിൽനിന്നും ഡൌൺലോഡ് ചെയ്ത ഒരു ആപ്പ് ഉപയോഗിച്ച് അമേരിക്കയിലേത് എന്ന് തോന്നിക്കുന്ന നമ്പർ ഉപയോഗിച്ചാണ്. രോഹിത് സൊണി അധ്യപികയെ വിളിച്ചത്. ഈ നമ്പർ അധ്യാപിക ബ്ലോക്ക് ചെയ്തതോടെ മറ്റൊരു നമ്പരിൽ നിന്നും വിദ്യാർത്ഥി വിളിക്കാൻ തുടങ്ങി. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
 
സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ സൈബർ സെൽ വാട്ട്സാപ്പ് ഇന്ത്യയുടെ സഹായം തേടിയിരുന്നു എങ്കിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയെ സമിപിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഇതോടെയാണ് രോഹിത് സോണിയെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ നിരവധി പെൺകുട്ടികളെ ശല്യം ചെയ്തിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലകയറാനുറച്ച് 40 വനിതകൾ നാളെ കോട്ടയത്തെത്തും, സുരക്ഷ ശക്തമാക്കി പൊലീസ്