Publish Date: Sat, 22 Dec 2018 (12:16 IST)
Updated Date: Sat, 22 Dec 2018 (12:19 IST)
കഡനി: പ്രസവിച്ച ശേഷം കുഞ്ഞിനെ പൊക്കിൾക്കൊടിയിൽനിന്നും വേർപ്പെടുത്താതെ അമ്മ തൂങ്ങിമരിച്ചു. മധ്യപ്രദേശിലാണ് സംഭവം ഉണ്ടായത്. 36കരിയായ ലക്ഷ്മി റാക്കൂർ എന്ന യുവതിയാണ് കുഞ്ഞിന് ജീവൻ നൽകിയ ഉടനെ പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ ജീവിതം വസാനിപ്പിച്ചത്.
ഭർത്താവാണ് വീടിന് സമീപത്തെ പശു തൊഴുത്തിൽ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊക്കിൾ കൊടിയിൽ തൂങ്ങി യുവത്യുടെ കാലിലാണ് കുട്ടുയുണ്ടായിരുന്നത്. ഇത് കണ്ട് ഭയന്ന ഭർത്താവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസും ഡോക്ടറും എത്തിയതിന് ശേഷം കുഞ്ഞിനെ മൃതദേഹത്തിൽ നിന്നും വേർപ്പെടുത്തുകയായിരുന്നു.കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി സുഖം പ്രാപിച്ചുവരികയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.