വാക്കുതർക്കത്തെ തുടർന്ന് വിദ്യാർഥിയെ സഹപാഠി കത്രിക ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൊടൈക്കനാലിലെ ഭാരതീയ വിദ്യാഭവൻസ് ഗാന്ധി വിദ്യാശ്രം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കപിൽ രാഘവേന്ദ്ര (16) ആണ് മരിച്ചത്.
ഹോസ്‌റ്റലിലെ ഭക്ഷണം വിതരണം ചെയ്യുന്ന മുറിയില്‍ വെച്ചാണ് തര്‍ക്കമുണ്ടായത്. കത്രിക ഉപയോഗിച്ചു കുത്തിയ ശേഷം കപിലിനെ ക്രിക്കറ്റ് സ്‌റ്റംപ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രതിയായ വിദ്യാര്‍ഥിയെ കസ്‌റ്റഡിയിലെടുത്ത് സെലത്തെ ജുവനൈൽ ഹോമിലാക്കി.
ഗുരുതരമായി പരുക്കേറ്റ കപിലിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ സ്വദേശിയാണ് കപിൽ. പ്രതി വിരുദനഗര്‍ സ്വദേശിയാണ്. കൊല നടത്തിയ വിദ്യാര്‍ഥി മുമ്പും നിരവധി അച്ചടക്ക നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്.