Webdunia - Bharat's app for daily news and videos

Install App

ആറു വയസ്സുകാരിയെ സ്കൂൾ ടോയിലറ്റിലിട്ട് അധ്യാപകൻ ബലാത്സംഗം ചെയ്തു; അറസ്റ്റ്

വെള്ളിയാഴ്ചയായിരുന്നു സംഭവം.

തുമ്പി ഏബ്രഹാം
തിങ്കള്‍, 25 നവം‌ബര്‍ 2019 (11:45 IST)
ആറ് വയസ്സുകാരിയെ അധ്യാപകൻ സ്‌കൂൾ ടോയിലറ്റിലിറ്റ് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ഒരു സ്വകാര്യവിദ്യാലയത്തിലാണ് സംഭവം. തീൻവാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിദ്യാലയത്തിലാണ് അധ്യാപകന്റെ കണ്ണിലാത്ത ക്രൂരത. വെള്ളിയാഴ്ചയായിരുന്നു സംഭവം.
 
പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെന്ന് സർക്കിൾ ഓഫീസർ ഓം പ്രകാശ് പറഞ്ഞു. 
 
പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ അധ്യാപകൻ. ക്ലാസ് കഴിഞ്ഞതിന് പിന്നാലെ സ്കൂളിൽ തുടരാൻ പെൺകുട്ടിയോടും സഹോദരനോടും ഇയാൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സഹോദരനെ അടുത്ത കടയിൽ മിഠായി വാങ്ങാൻ പറഞ്ഞയച്ചു. ആസമയത്താണ് സ്കൂളിലെ ടോയിലറ്റിനകത്തിട്ട് അധ്യാപകൻ ബലാത്സംഗം ചെയ്യുകയായിരുന്നു.
 
സഹോദരൻ തിരിച്ചുവന്നപ്പോൾ ടോയിലറ്റിൽ നിന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് ഡോർ തുറന്നുനോക്കിയപ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ തുറന്നു പറയുകയും അമ്മ പൊലീസിൽ അറിയിക്കുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു; കാരണം അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തത്

അടുത്ത ലേഖനം
Show comments