Publish Date: Thu, 21 Nov 2019 (10:34 IST)
Updated Date: Thu, 21 Nov 2019 (10:37 IST)
മദ്യപിച്ചെത്തിയ അമ്മയേയും മകളേയും ഇളയ മകന്റെ ഭാര്യയേയും ബലാത്സംഗം ചെയ്ത മകനെ കൊലപ്പെടുത്തി അച്ഛൻ. ഇൻഡോറിലാണ് സംഭവം. കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് മകനെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തൽ. പീഡനം സഹിക്കാൻ കഴിയാതെ ആയതോടെയാണ് മകനെ കൊലപ്പെടുത്താൻ ഇവർ തീരുമാനിച്ചത്.
കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നു കൊലപാതകമെന്നും കൃത്യത്തിന് ശേഷം ഗോപാൽദാസ് കുന്നിന് സമീപത്ത് മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. ഇവിടെ നിന്നും യുവാവിന്റെ മൃതദേഹം കിട്ടിയതോടെയാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്.
മകനെ കാണാനില്ലെന്നും വീട് വിട്ട് പോയെന്നുമായിരുന്നു ഇവർ ആദ്യം നൽകിയ മൊഴി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചാണ് കൊന്നതെന്ന് കണ്ടെത്തിയതോടെയാണ് കുടുംബം വെട്ടിലായത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുടുംബാംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി.