Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരച്ചില്‍ അസഹ്യമായി; പിഞ്ചുകുഞ്ഞിനെ അമ്മ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു - മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചു

കരച്ചില്‍ അസഹ്യമായി; പിഞ്ചുകുഞ്ഞിനെ അമ്മ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു - മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചു

mother killed son
അരിസോണ(യുഎസ്) , ബുധന്‍, 31 ഒക്‌ടോബര്‍ 2018 (17:10 IST)
കരച്ചില്‍ അസഹ്യമായതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ബാത്ത്ടബ്ബില്‍ മുക്കി കൊന്നു. അരിസോണ്‍ സ്വദേശിയാ‍യ ജെന്ന ഫോള്‍വെലാണ് ഒരു മാസം പ്രായമായ മകനെ ക്രൂരമായി കൊലപ്പെടുത്തിയത്.

കുഞ്ഞ് എപ്പോഴും കരയുന്നത് ശല്യമായതിനെ തുടര്‍ന്നാണ് കൊല നടത്താന്‍ 19കാരിയായ ജെന്ന തീരുമാനിച്ചത്. ഇതിനായി ഗൂഗിളില്‍ തിരയുകയും ചെയ്‌തതായി പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് എറിക് പുറത്തു പോയ സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കൊല നടത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചു. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് ഭര്‍ത്താവിനെ അറിയിച്ചു. അന്വേഷണത്തിനിടെ ജെന്നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലാണ് വിവരം പുറത്തറിയാന്‍ കാരണമായത്.

കുഞ്ഞ് എപ്പോഴും കരയുന്നത് ശല്യമായിരുന്നുവെന്നും കൊല നടത്താനുള്ള പദ്ധതികള്‍ക്കായി ഗൂഗിളില്‍ പരിശോധന നടത്തിയെന്നും ജെന്ന പൊലീസിന് മൊഴി നല്‍കി. അതേസമയം, ജെന്നയുടെ മാനസികനില പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ ചിലവിൽ രാജ്യത്തിനകത്ത് പറക്കാം, റെഡ് ഐ വിമാനങ്ങളുമായി എയർ ഇന്ത്യ