പതിനാറുകാരിയെ ഒന്നര വർഷത്തോളം ക്രൂര പീഡനത്തിനിരയാക്കി; 16കാരന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

Webdunia
ചൊവ്വ, 23 ജൂലൈ 2019 (14:12 IST)
പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാറുകാരന്‍ ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 മാസമായി പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അമ്പതുകാരനായ കേറ്ററിങ് കരാറുകാരനെയും നിയമവിദ്യാര്‍ഥിയായ മകനെയും മറ്റു നാലു പേരെയുമാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
 
2018 മാര്‍ച്ചില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാവിന്റെ മരണത്തെ തുടര്‍ന്നു പെണ്‍കുട്ടിക്കു പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് പിതാവിനും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞത്. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അയല്‍വാസിയായ കേറ്ററിങ് കരാറുകാരന്‍ കുട്ടികളെ നോക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചത്. ഇതിനായി ഇയാള്‍ പ്രതിഫലം നല്‍കുകയും ചെയ്തു.
 
തുടര്‍ന്ന് ഫോണില്‍ അശ്ലീല ദശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ വിവിധ സന്ദര്‍ഭങ്ങളില്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് നിയമവിദ്യാര്‍ഥിയായ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സഹപാഠിയെ വിവരം അറിയിക്കാനായി പെണ്‍കുട്ടി കരാറുകാരന്റെ മരുമകനായ പതിനാറുകാരനില്‍നിന്ന് മൊബൈല്‍ ഫോണ്‍ കടം വാങ്ങി.
 
തുടര്‍ന്ന് ഇയാളും സഹോദരനും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തെന്നു പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ സമീപവാസികളായ രണ്ടു പേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് വിവരം അറിഞ്ഞ് പൊലീസിന്റെ സഹായം തേടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments