പീഡനശ്രമം തടഞ്ഞ യുവതിയുടെ ബന്ധുക്കളെ യുവാവ് കാറിടിച്ച് കൊന്നു; കൊല്ലപ്പെട്ടത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍

ചൊവ്വ, 25 ജൂണ്‍ 2019 (14:22 IST)
പീഡനശ്രമം തടഞ്ഞ യുവതിയുടെ ബന്ധുക്കളെ യുവാവ് കാറിടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഒരേ കുടുംബത്തിലെ വൃദ്ധരായ രണ്ട് സ്‌ത്രീകള്‍ കൊല്ലപ്പെട്ടത്. പ്രതിയായ യുവാവ് ഒളിവിലാണെന്നും അന്വേഷണം ശക്തമാണെന്നും പൊലീസ് അറിയിച്ചു.

22കാരിയായ ദളിത് യുവതിയെ ഉന്നത ജാതിയില്‍പ്പെട്ട യുവാവ് അപമാനിക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. പീഡന ശ്രമം യുവതിയുടെ ബന്ധുക്കളായ സ്‌ത്രീകള്‍ തടഞ്ഞ് രക്ഷപ്പെടുത്തി. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം.

വീട്ടിലേക്ക് മടങ്ങിയ സ്‌ത്രീകളെ കാറില്‍ പിന്തുടര്‍ന്ന പ്രതി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന  രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സത്രീകളുടെ മേല്‍ കാര്‍ കൊണ്ടുവന്ന് ഇടിപ്പിച്ചത് പീഡനശ്രമം നടത്തിയ യുവാവ് ആണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. കൊല്ലപ്പെട്ട സ്‌ത്രീകളുടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ടിക് ടോക്കില്‍ താരമാകാന്‍ ബാക്ക് ഫ്ലിപ്പ് ചെയ്തു; കഴുത്തൊടിഞ്ഞ് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം