Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍ ബോധംകെട്ട് വീണു

ഇതേ സമയം മറ്റൊരു കേസില്‍ സാക്ഷിയായി വന്ന ഡോക്‌ടർ കോടതി നിർദേശപ്രകാരം പ്രതിയെ പരിശോധിച്ച് പ്രഥമ ശുശ്രൂഷ നൽകി.

Rape Attempt
, വെള്ളി, 21 ജൂണ്‍ 2019 (09:43 IST)
പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍  ബോധംകെട്ട് വീണു. കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്‌സോ) കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ.  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി തടവു ശിക്ഷയ്ക്കു വിധിച്ചയാൾ വിധി കേട്ട ഉടന്‍ കോടതി മുറിയിൽ ബോധരഹിതനായി വീഴുകയായിരുന്നു. 
 
ഇതേ സമയം മറ്റൊരു കേസില്‍ സാക്ഷിയായി വന്ന ഡോക്‌ടർ കോടതി നിർദേശപ്രകാരം പ്രതിയെ പരിശോധിച്ച് പ്രഥമ ശുശ്രൂഷ നൽകി.  കൊല്ലം ഫസ്റ്റ് പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ കിളികൊല്ലൂർ ചേരിയിൽ പുതുച്ചിറ വടക്കതിൽ വീട്ടിൽ ജയകുമാറിനെയാണു പോക്‌സോ നിയമ പ്രകാരം 3 വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 
 
കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നു കൊല്ലം സിറ്റി വനിതാ സെൽ സിഐയ്‌ക്ക് റിപ്പോർട്ട് കൊടുത്തതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.                                                                                                                    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലിരുന്ന് പബ്ജി കളിച്ചതൊന്നുമല്ല, കടുപ്പമേറിയ വാക്കുകളുടെ അർത്ഥം തെരഞ്ഞതാണെന്ന് കോൺഗ്രസ്