Publish Date: Mon, 08 Aug 2022 (21:59 IST)
Updated Date: Mon, 08 Aug 2022 (22:04 IST)
തൃശൂർ: ടി.വി.സീരിയൽ ഷൂട്ടിംഗിനിടെ മോഷണം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കോട്ടയം സ്വദേശിയായ ആർട് ഡയറക്ടർ കണ്ണാട്ട് മഠത്തിൽ പ്രിൻസ് രാമചന്ദ്രന്റെ മൊബൈൽ, എ.ടി.എം കാർഡ് എന്നിവ ഉണ്ടായിരുന്ന പഴ്സ് മോഷ്ടിച്ച കേസിൽ മണ്ണാർക്കാട് ചെത്തൂർ സ്വദേശിയായ പ്രൊഡക്ഷൻ ബോയ് കോട്ടയിൽ മനോജ് എന്ന 32 കാരനാണു പിടിയിലായത്.
തൃശൂരിലെ അന്തിക്കാടട്ടെ ചെമ്മാപ്പിള്ളിയിലായിരുന്നു കഴിഞ്ഞ മാസം ഷൂട്ടിംഗ് നടന്നത്. ഒളിവിലായിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ആലപ്പുഴ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.