Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഡ് ആക്രമണങ്ങളും, തീകൊളുത്തലും, ക്രൂരമായ കൊലപാതക ശ്രമങ്ങളും; ഉത്തരേന്ത്യൻ മോഡൽ കുറ്റകൃത്യങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു !

ആസിഡ് ആക്രമണങ്ങളും, തീകൊളുത്തലും, ക്രൂരമായ കൊലപാതക ശ്രമങ്ങളും; ഉത്തരേന്ത്യൻ മോഡൽ കുറ്റകൃത്യങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു !
, ചൊവ്വ, 12 മാര്‍ച്ച് 2019 (13:57 IST)
ആസിഡ് ഒഴിച്ച് സൌന്ദര്യം വികൃതമാക്കാൻ ശ്രമിക്കുക, ജീവനോടെ തീകൊളുത്തുക, ബ്ലേഡ്കൊണ്ട് മുഖത്തും ശരീരത്തിലുമെല്ലാം കീറിമുറിച്ച് ആക്രമിക്കാൻ ശ്രമിക്കുക. ഇതിന് പിന്നിലെല്ലാം നിസാ‍രമായ കാരണങ്ങൾ. ഇത്തരം കുറ്റകൃത്യങ്ങൾ അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് നമ്മുടെ നാട്ടി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടായിരുന്നത്. എന്നാൽ അടുത്തിടെയായി ഇത്തരേന്ത്യൻ മോഡൽ കുറ്റകൃത്യങ്ങൾ നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണ്.
 
പിന്നിൽ അന്യ സംസ്ഥാന തൊഴിലാളികൾ ഒന്നുമല്ല. മിക്ക കേസുകളിലും ഇരയും പ്രതിയും മലയാളി തന്നെ. പ്രണയാഭ്യത്ഥന നിരസിച്ചതിന്റെയും വിവാഹഭ്യർത്ഥന നിരസിച്ചതിന്റെയും ഒക്കെ പേരിലാണ് ഇത്തരം ക്രൂര കൃത്യങ്ങൾ നടക്കുന്നത് എന്നതാണ് വസ്തുത. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്ന് തിരുവല്ല നഗരത്തിൽ പട്ടാപ്പകൽ ഉണ്ടായ കൊലപാതക ശ്രമം.
 
വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് നടുറോട്ടിൽ വച്ച് ബി എസ് സി വിദ്യാർത്ഥിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീൽകൊളുത്തി. 85  ശതമാനവും പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കരുമാല്ലൂരിലും സമാനമായ സംഭവം അടുത്തിടെ ഉണ്ടായി. അയൽ‌ക്കാർ തമ്മിലുള്ള നിസാര തർക്കമായിരുന്നു കാരണം അയൽക്കാരിയായ വീട്ടമ്മ മധ്യ വസ്യകയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളൊത്തുകയായിരുന്നു.
 
വിവാഹ, പ്രണയ അഭ്യർത്ഥനകൾ നിരസിച്ചതിന്റെ പേരിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കൌമാരക്കാരായ പെൺകുട്ടികൾക്ക് നേരെ പോലും ആസിഡ് ആക്രമണം ഉണ്ടായി. എന്തുകൊണ്ട് ഇത്തരം ആക്രമണങ്ങൾ സംസ്ഥാനത്ത് പെരുകുന്നു എന്നതിൽ കൃത്യമായ പഠനം തന്നെ നടത്തേണ്ടതുണ്ട്. ആളുകളുടെ ചിന്താഗതിയിലും മാനസിക നിലയിലും വന്ന മാറ്റങ്ങളാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് പ്രധാനമായും നയിക്കുന്നത്.
 
സംസ്ഥാനത്ത് ആളുകളുടെ ഇടയിൽ പ്രത്യേകിച്ച് യുവാക്കളുടെ ഇടയിൽ സാഡിസ്റ്റിക് മനോഭാവം കൂടിവരുന്നു എന്നതാണ് ഇത്തരം കുറ്റത്യങ്ങൾ നൽകുന്ന സന്ദേശം. എന്നെ ഇഷ്ടപ്പെടാത്ത പെൺകുട്ടിയെ ഇനിയാരും ഇഷ്ടപ്പെടേണ്ട എന്ന ക്രൂരമായ ചിന്തയിൽനിന്നുമാണ് ആസിഡ് ആക്രമണങ്ങൾ ഉടലെടുക്കുന്നത്. എങ്ങനെ ആസിഡ് ആക്രമണം നടത്താം എന്നത് ഇപ്പോൾ ആളുകൾക്ക് വിരൽ‌തുമ്പിൽ തന്നെ കണ്ടെത്താൻ സാധിക്കും.
 
ഇത്തരം കുറ്റകൃത്യങ്ങളിൽ ശക്തമായ നിയമ നടപടി സ്വീകരുക്കുന്നതുകൊണ്ട് മാത്രം കാര്യമായില്ല. ആളുകളുടെ മാനസിക നില അപകടകരമായ രീതിയിലേക്ക് നീങ്ങുന്നതിനെ ചെറുക്കുക വഴി മാത്രമേ ഇത്തരം സാഡിസ്റ്റിക് കുറ്റകൃത്യങ്ങൾ കുറക്കാനാകു. യുവാക്കളുടെ മാനസിക നില അപകടകരമായ രീതിയിലേക്ക് മാറ്റുന്നതിൽ സ്മാർട്ട്ഫോണുകൾക്കും പബ്ജി പോലുള്ള ഓൺലൈൻ ഗെയിമുകൾക്കും വലിയ പങ്കാണുള്ളത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തിയ പ്രതിയ്ക്ക് പാര്‍ട്ടി ബന്ധമെന്ന് ആരോപണം