അരുൺ ആനന്ദ് ഒന്നിലധികം വിവാഹം കഴിച്ചിരുന്നു, നിരവധി സ്ത്രീകളുമായി ബന്ധം; ബംഗ്ലളൂരിലെ പെൺകുട്ടിയുടെ മരണവും ഏഴ് വയസുകാരന്റെ അച്ഛന്റെ മരണവും അന്വേഷിക്കും

Webdunia
ശനി, 6 ഏപ്രില്‍ 2019 (15:52 IST)
തൊടുപുഴയിൽ ഏഴു വയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദിന്റെ ക്രൂരതകൾ വെളിവാകുന്ന നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇയാൾക്ക് ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടായിരുന്നതായി സൂചന. ആദ്യ വിവാഹത്തിനെ ഒരാൾ കൊല്ലപ്പെട്ടു. ബിയർ കുപ്പികൊണ്ട് തലയ്ക്കടിയേറ്റായിരുന്നു അയാളുടെ മരണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകനും പങ്കാളിയായ കേസ് ഒതുക്കി തീർക്കുകയായിരുന്നു.
 
ഇയാളുടെ ക്രൂരതകൾ തിരിച്ചറിഞ്ഞ രണ്ടാമത്തെ ഭാര്യ മകനേയും കൂട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. ശേഷം വിവാഹബന്ധം വേർപ്പെടുത്തി. വിവാഹത്തിനു പുറമേ നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു മരിച്ച കുഞ്ഞിന്റെ അമ്മ. 
 
ബാംഗ്ലൂരുവില്‍ അരുണിന്റെ അടുത്ത സുഹൃത്തായിരുന്ന പെണ്‍കുട്ടിയുടേതും ആത്മഹത്യയായിരുന്നു. എന്നാൽ, ഇതിനു പിന്നിലും അരുണിന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതേ പറ്റി വിശദമായി അന്വേഷിക്കാന്‍ കേരളാ പോലീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെടും. 
 
അതോടൊപ്പം, കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. സ്വാഭാവിക മരണമായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, മരണത്തിന്റെ മൂന്നാം ദിവസമാണ് യുവതി മക്കളെയും കൂട്ടി അരുണിനൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്. ഇതോടൊപ്പം കുഞ്ഞിന്റെ മരണം കൂടി ആയപ്പോഴാണ് യുവതിയുടെ ഭർത്താവിന്റെ മരണവും അന്വോഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടാൻ കാരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments