കഞ്ചാവ് ബീഡി വലിപ്പിച്ച് മയക്കി പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്ന് പേരെ വളാഞ്ചേരി പോലീസ് പിടികൂടി.

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (11:00 IST)
പതിനാലുവയസ് പ്രായമുള്ള ആണ്‍കുട്ടിയെ കഞ്ചാവ് ബീഡി വലിപ്പിച്ച് മയക്കി പ്രകൃതിവിരുദ്ധ ലൈംഗീകാതിക്രമത്തിന് ഇരയാക്കി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്ന് പേരെ വളാഞ്ചേരി പോലീസ് പിടികൂടി. പൈങ്കണ്ണൂര്‍ ചെമ്പ്ര വീട്ടില്‍ അപ്പു എന്ന രാഹുൽ‍, എടയൂർ, മണ്ണത്ത് പറമ്പ് ചോലയ്ക്കല്‍ സുജിത് എന്നിവരെയാണ് വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ടി മനോഹരന്‍ അറസ്റ്റ് ചെയ്തത്.
 
രണ്ട് മാസമായി പടിഞ്ഞാറെക്കര, കാര്‍ത്തല, ചുങ്കം ഭാഗങ്ങളിലായി നിരവധി തവണയാണ് പതിനാലുവയസുകാരനെ കഞ്ചാവ് ബീഡി നിര്‍ബന്ധിച്ച് വലിപ്പിച്ച് മയക്കിയതിന് ശേഷം പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. പ്രതികളിലൊരാൾ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഇയാളെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിക്കുന്നതിന് അപേക്ഷ സഹിതം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. മറ്റു രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിശന്നപ്പോൾ ബാറിൽ കയറി പാൽ ആവശ്യപ്പെട്ട് മൂന്ന് വയസ്സുകാരി; വൈറലായി വീഡിയോ