Webdunia - Bharat's app for daily news and videos

Install App

ജോലിക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; സ്പോണ്‍സര്‍ അറസ്റ്റില്‍

യുഎഇയിൽ ജോലിക്കെത്തിയ വിദേശ വനിതയെ സ്‌പോൺസർ പീഡിപ്പിച്ചു

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (14:04 IST)
അന്‍പത്തിരണ്ടുകാരിയെ പീഡിപ്പിച്ച അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. യുഎഇയിൽ ജോലിക്കെത്തിയ വിദേശ വനിതയെയാണ് സ്വദേശിയായ സ്‌പോൺസർ പീഡിപ്പിച്ചത്. സ്പോൺസർ തന്നെ ഭീഷണിപ്പെടുത്തിയും മർദിച്ചുമാണ് മാനഭംഗപ്പെടുത്തിയതെന്ന് ഫിലിപ്പിൻ സ്വദേശിയായ വീട്ടുജോലിക്കാരി പരാതി നൽകി. 
 
കഴിഞ്ഞ ഒക്ടോബർ നാലിനാണ് സ്ത്രീ പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് കേസ് നടക്കുന്നത്. 2016 സെപ്റ്റംബറിലാണ് താന്‍ ജോലിക്കായി യുഎഇയിൽ എത്തിയതെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ പീഡനം നേരിടേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു. 
 
എതിർക്കുകയാണെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിപ്പെടുത്തി. ഫ്ലാറ്റിൽ ആരും ഇല്ലാതായ സമയത്താണ് പീഡനം നടന്നത്. അതിനാൽ തന്നെ ബഹളം വച്ചിട്ടു കാര്യമില്ലെന്ന് വ്യക്തമായതോടെ മിണ്ടാതെയിരുന്നെന്നും ഉച്ചയോടെ, ഫ്ലാറ്റിൽ നിന്നും ഓടി രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു. 
 
തുടര്‍ന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ സ്ത്രീ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലായി. അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ഡിസംബർ 24ന് കേസിൽ വീണ്ടും വാദം തുടരുമെന്നും കോടതി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments