Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

പ്രമുഖ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളുടെ വിമാനയാത്ര റദ്ദാക്കും

പ്രമുഖ നടിയെ പീഡിപ്പിച്ചയാള്‍ക്ക് ഇനി വിമാനയാത്ര സാധ്യമല്ല

പ്രമുഖ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളുടെ വിമാനയാത്ര റദ്ദാക്കും
മുംബൈ , തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (12:30 IST)
വിമാന യാത്രയ്ക്കിടെ ദംഗൽ നടി സൈറ വസീമിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിയുടെ പേര് വിമാനയാത്ര അനുവദനീയമല്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്.  ഇയാളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സന്‍ഹ റാഞ്ചിയില്‍ അറിയിച്ചു.
 
ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെ തനിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന കാര്യം സൈറ ഇൻസ്റ്റഗ്രാമിലൂടെ തുറന്നു പറഞ്ഞിരുന്നു. കൂടെ യാത്ര ചെയ്തയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് സൈറ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു. 
 
സൈറയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. എന്നാല്‍ പ്രതിയെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടിട്ടില്ല. സൈറയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
 
തന്റെ സീറ്റിനു പിന്നില്‍ ഇരുന്ന യാത്രക്കാരനാണ് അതിക്രമത്തിനു ശ്രമിച്ചതെന്നും താരം വ്യക്തമാക്കി.
പിന്നിലിരുന്ന യാത്രക്കാരന്‍ അയാളുടെ കാലുകൊണ്ട് തന്റെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്‍ന്ന സമയത്താണ് അയാളുടെ കാല്‍ കാണാന്‍ കഴിഞ്ഞതെന്നും സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയന്റെ സഹോദരന്റെ മകളുടെ പേരിൽ തർക്കം? താനും ലക്ഷ്മിയും ഇനി കോടതി മുറികളിൽ കണ്ടുമുട്ടുമെന്ന് ഉമ