Webdunia - Bharat's app for daily news and videos

Install App

വിഷാദ രോഗിയായ 21കാരിയെ ഹിപ്‌നോടൈസ്‌ ചെയ്ത് പീഡനത്തിനിരയാക്കി; പാസ്റ്റര്‍ അറസ്റ്റില്‍

വിവിധ അസുഖങ്ങള്‍ മാറ്റുമെന്ന അവകാശവാദത്തോടെയാണ് പാസ്റ്റര്‍ പ്രയര്‍ സെന്‍റര്‍ നടത്തിയിരുന്നത്.

തുമ്പി എബ്രഹാം
ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (13:06 IST)
വിഷാദ രോഗിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ പാസ്റ്ററെ അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ യുവതിയെ നാല്‍പ്പത്തിയഞ്ചുകാരനായ പാസ്റ്റര്‍ ഹിപ്‌നോടൈസ്‌ ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്.മുംബൈ വാസെയില്‍ പ്രയര്‍ സെന്‍റര്‍ നടത്തുന്ന പാസ്റ്ററാണ് അറസ്റ്റിലായത്. വിവിധ അസുഖങ്ങള്‍ മാറ്റുമെന്ന അവകാശവാദത്തോടെയാണ് പാസ്റ്റര്‍ പ്രയര്‍ സെന്‍റര്‍ നടത്തിയിരുന്നത്. 
 
കഴിഞ്ഞ മാസം പാസ്റ്റര്‍ യുവതിയുമായി ഒരു റിസോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുന്നത് ഒരു ബന്ധു കണ്ടതോടെ സംഭവം പുറത്ത് അറിഞ്ഞത്. മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യുവതി ആദ്യമായി ഇവിടെ എത്തുന്നത്. പിന്നീട് സന്ദര്‍ശനം പതിവാക്കി. ചില ദിവസങ്ങളില്‍ യുവതിയെ സെന്‍ററിലാക്കി മാതാപിതാക്കള്‍ മടങ്ങിയിരുന്നു.
 
ഇങ്ങനെയുള്ള അവസരങ്ങളില്‍ പാസ്റ്റര്‍ യുവതിയെ ഹിപ്‌നോടൈസ്‌ ചെയ്ത് ശേഷം പല റിസോര്‍ട്ടുകളിലും കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ

അടുത്ത ലേഖനം
Show comments