Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലി നഷ്ടമായി: ഐടി ജീവനക്കാരനും ഭാര്യയും മക്കളും വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരുന്നു അഭിഷേക് എന്ന് പൊലീസ് പറഞ്ഞു.

ജോലി നഷ്ടമായി: ഐടി ജീവനക്കാരനും ഭാര്യയും മക്കളും വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

തുമ്പി എബ്രഹാം

, ശനി, 28 സെപ്‌റ്റംബര്‍ 2019 (12:14 IST)
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ടെക്കിയും ഭാര്യയും മക്കളുമുള്‍പ്പെടെ നാലംഗ കുടുബം ആത്മഹത്യ ചെയ്ത നിലയിൽ‍. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരുന്നു അഭിഷേക് എന്ന് പൊലീസ് പറഞ്ഞു. സോഡിയം നൈട്രേറ്റ് ഓണ്‍ലൈനില്‍ വാങ്ങിയതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തി. നാൽപ്പത്തഞ്ചുകാരനായ അഭിഷേക് സക്‌സേന, ഭാര്യ പ്രീതി സക്‌സേന, 14 വയസുള്ള മകന്‍ അദ്വിത്, മകള്‍ അനന്യ എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് ഇന്‍ഡോറിലെ ഖുഡേല്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
 
ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഇയാള്‍ക്ക് നഷ്ടമുണ്ടായതായും ഇതും ആത്മഹത്യയിലേക്ക് നയിച്ചതായും പൊലീസ് കരുതുന്നു. അഭിഷേകിന്റെ ലാപ്ടോപും മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇ-മെയിലുകളും പൊലീസ് പരിശോധിച്ചു വരികയാണ്. അപ്പോളോ ഡിബി സിറ്റിയിലെ വാടക ഫ്‌ലാറ്റിലായിരുന്നു അഭിഷേകും കുടുംബവും താമസിച്ചത്. ഇവിടെ ഇദ്ദേഹത്തിന്റെ 82 വയസുള്ള അമ്മയും ഉണ്ട്.
 
ബുധനാഴ്ചയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുക്കുന്നത്. വ്യാഴാഴ്ച വൈകിട്ടും മുറിയില്‍ നിന്നും ഇവര്‍ പുറത്തുവരാത്തതുകണ്ട് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിവരം അറിഞ്ഞത്. മരിച്ചവരുടെ നഖങ്ങള്‍ നീലനിറത്തിലായതായി പൊലീസ് കണ്ടെത്തിയിരുന്നു. മുറിയിലെ ഒരു കുപ്പിയില്‍ രാസവസ്തുവും കണ്ടെത്തി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരട്; ഒഴിഞ്ഞ് പോകാം, കൂടുതൽ സമയം നൽകണം, വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്ന് സർക്കാരിന് ഫ്ലാറ്റ് ഉടമകളുടെ കത്ത്