കള്ളൻ‌മാർ കപ്പലിൽ തന്നെ; പൊലീസ് സ്റ്റേഷനിൽ നിന്നും സ്വർണാഭരണങ്ങൾ പിടികൂടി, പ്രളയത്തിൽ ഒഴുകിയെത്തിയതെന്ന് വിശദീകരണം

ചൊവ്വ, 22 ജനുവരി 2019 (19:07 IST)
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പൊലീസുകാർ മാഫിയ സംഘങ്ങളുമായി ബന്ധം പുലർത്തുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തകമാനം 53 സ്റ്റേഷനുകളിൽ ‘ഓപ്പറേഷൻ തണ്ടർ‘ എന്ന പേരിൽ വിജിലൻസ് മിന്നൽ റെയിഡ് നടത്തിയത്.  
 
അടിമാലി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ വിജിലൻസ് പിടിച്ചെടുത്തു. പ്രളയത്തിൽ ഒഴുകിയെത്തിയതാണ് സ്വർണാഭരണങ്ങൾ എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ബേക്കൽ, കോഴിക്കോക്കോട് ടൌൺ എന്നീ സ്റ്റേഷനുകളിൽനിന്നും ആഭരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 
 
ഇടുക്കിയിലെ മൂന്ന് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽനിന്നും കണക്കിൽപ്പെടാത്ത പണം വിജിലൻസ് കണ്ടെടുത്തു. പൊലീസ് മണൽ കടത്തിനും മറ്റു മാഫിയ പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്യുന്നതായി വിജിലൻസിന്റെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് കുമ്പള, ബേക്കൽ സി ഐമാർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു. 
 
ബ്ലേഡ്, ക്വാറി മാഫിയകളുമായും രഷ്ട്രിയ നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥർ അവിശുദ്ധ ബന്ധം പുലർത്തുനന്നുണ്ടെന്നും വഹനാപകടങ്ങൾ അഭിഭാഷകരെ നേരിട്ട് വിളിച്ചറിയിച്ച് നഷ്ടപരിഹാരത്തുകയിനിന്നും കമ്മീഷൻ പറ്റുന്നതായും വിജിലൻസ് റെയിഡിൽ കണ്ടെത്തി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭര്‍ത്താവിന് പിന്നാലെ സഹോദരനും വീട്ടില്‍ കയറ്റിയില്ല; കനകദുർഗയെ വൺസ്റ്റോപ്പ് സെന്ററിലാക്കി