Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി തട്ടിപ്പ് നടക്കില്ല, ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് വരുന്നു !

ഇനി തട്ടിപ്പ് നടക്കില്ല, ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് വരുന്നു !
, ചൊവ്വ, 22 ജനുവരി 2019 (17:57 IST)
തട്ടിപ്പുകൾ ചെറുക്കുന്നതിന്റെ ഭാഗമായി പാസ്പോർട്ടുകളിൽ ചിപ്പുകൾ ഘടിപ്പിക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ചിപ്പുകൾ ഘടിപ്പിച്ച് ഈ പാസ്പോർട്ടുകൾ ലഭ്യമാക്കുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് വ്യക്തമാക്കിയത്.
 
എംബസികളും കോൺസുലേറ്റുകളും പാസ്പോർട്ട് സേവ പ്രൊജക്ടുമായി പരസ്പരം ബന്ധിപ്പിക്കും. ചിപ്പ് അടിസ്ഥാനത്തിലുള്ള ഇ പാസ്പോർട്ട് നിലവിൽ വരുന്നതോടെ പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) തുടങ്ങിയ കർഡ് ഉടമകൾക്ക് വിസ അനുദിക്കുന്ന നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കിമാറ്റാൻ സാധിക്കുമെന്നും പ്രധനമന്ത്രി പറഞ്ഞു.
 
പാസ്പോർട്ടുകൾ ഉപയോകിച്ചുള്ള തട്ടിപ്പുകളും മറ്റ്യു കുറ്റകൃത്യങ്ങളും ഫലപ്രദമായി ചെറുക്കാൻ ചിപ്പുകൾ ഘടിപ്പിച്ച ഇ പാസ്പോർട്ടുകൾ നിലവിൽ വരുന്നതോടെ സാധിക്കും എന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന എറണാകുളത്ത് സി പി എം സ്ഥാനാര്‍ത്ഥി ?