Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനഭംഗപ്പെടുത്തിയശേഷം തീവച്ചു; യുവതി കടന്നു പിടിച്ചതോടെ പൊള്ളലേറ്റ് യുവാവ് മരിച്ചു

rape case
മാള്‍ഡ , ബുധന്‍, 6 മാര്‍ച്ച് 2019 (13:30 IST)
മാനഭംഗപ്പെടുത്തിയശേഷം യുവതിയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റു മരിച്ചു. ബംഗാളിലെ മാള്‍ഡയിലാണ് സംഭവം. പൊള്ളലേറ്റ യുവതി ചികില്‍സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തങ്കളാഴ്‌ച വൈകിട്ടാണ് രണ്ട് പെണ്‍‌മക്കളുള്ള യുവതിയെ മുപ്പത്തിയഞ്ചുകാരനായ യുവാവ് പീഡിപ്പിച്ചത്. ഭര്‍ത്താവു മരിച്ചശേഷം കുടുംബാംഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു കഴിയുകയായിരുന്നു ഇവര്‍. സംഭവദിവസം വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് യുവതിയെ മാനഭംഗപ്പെടുത്തി.

പീഡന ശേഷം അവശയായ യുവതിയെ ഇയാള്‍ തീവച്ചു. തീ പടര്‍ന്നതോടെ യുവതി ഇയാളെ കടന്നുപിടിക്കുകയും യുവാവിന് ഗുരുതരമായ പൊള്ളല്‍ ഏല്‍ക്കുകയുമായിരുന്നു. സമീപവാസികള്‍ എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

യുവതിയുടെ മുഖത്തും കൈയിലുമാണ് പൊള്ളലേറ്റത്. അതേസമയം, യുവാവ് പതിവായി ഇവിടെ വരാറുണ്ടായിരുന്നുവെന്നും ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേർപാടിന്റെ മൂന്ന് വർഷം, കലാഭവൻ മണിയുടെ മരണം - സത്യമെന്ത്?