Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതല്‍ സ്‌ത്രീധനം നല്‍കിയില്ല; യുവതിയുടെ ശരീരത്തില്‍ ഭര്‍ത്താവ് എച്ച്ഐവി കുത്തിവച്ചു - കേസെടുത്ത് പൊലീസ്

കൂടുതല്‍ സ്‌ത്രീധനം നല്‍കിയില്ല; യുവതിയുടെ ശരീരത്തില്‍ ഭര്‍ത്താവ് എച്ച്ഐവി കുത്തിവച്ചു - കേസെടുത്ത് പൊലീസ്

കൂടുതല്‍ സ്‌ത്രീധനം നല്‍കിയില്ല; യുവതിയുടെ ശരീരത്തില്‍ ഭര്‍ത്താവ് എച്ച്ഐവി കുത്തിവച്ചു - കേസെടുത്ത് പൊലീസ്
ചിഞ്ച്‌വാട് (മഹാരാഷ്ട്ര) , ശനി, 1 ഡിസം‌ബര്‍ 2018 (13:03 IST)
വിവാഹമോചനം നേടാന്‍ ഭര്‍ത്താവ് എച്ച്ഐവി കുത്തിവെച്ചന്ന പരാതിയുമായി യുവതി രംഗത്ത്. മഹാരാഷ്ട്രയിലെ ചിഞ്ച്‌വാട് സൗധാകര്‍ സ്വദേശിനിയായ 27 കാരിയാണ് ഡോക്ടറായ ഭർത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ഭർത്താവ് ഡ്രിപ്പിലൂടെയാണ് എച്ച്ഐവി പകര്‍ന്നതെന്ന് യുവതി പറയുന്നു. 2015ലാണ് വിവാഹം നടന്നത്. കൂടുതല്‍ സ്‌ത്രീധനവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നു. പണം ലഭിക്കാതെ വന്നതോടെ ശാരീരിക പീഡനം ശക്തമായെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

പണം ലഭിക്കാതെ വന്നതോടെ വിവാഹമോചനത്തിനു ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നതോടെ അസുഖബാധിതയാണെന്ന പേരില്‍ തന്നെ ഒഴിവാക്കാനായിരുന്നു ഭർത്താവിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ്  എച്ച്ഐവി ശരീരത്തില്‍ കുത്തിവച്ചതെന്നും യുവതി പറഞ്ഞു.

ശാരീരിക അവശതകളെ തുടര്‍ന്ന് 2017ല്‍ നടത്തിയ ഒരു ടെസ്‌റ്റിലാണ് തനിക്ക് എച്ച്.ഐ.വി ആണെന്ന് മനസിലായതെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി.

സ്വകാര്യ ലാബില്‍ നടന്ന പരിശോധനയില്‍ ഭര്‍ത്താവിനും ഭാര്യക്കും എയ്ഡ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ ഭാര്യയില്‍ മാത്രമെ എച്ച്‌ഐവി സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കയ്യിൽ കോമ്പസുകൊണ്ട് സ്വന്തം പേരെഴുതി ഓഫ്‌ലൈൻ ചലഞ്ച്, പടരുന്നത് സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ !