Webdunia - Bharat's app for daily news and videos

Install App

മുന്‍കാമുകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; യുവതിയും കാമുകനും അറസ്റ്റില്‍

മുന്‍കാമുകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; യുവതിയും കാമുകനും അറസ്റ്റില്‍

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (18:04 IST)
മുന്‍‌കാമുകനെ യുവതിയും കാമുകനും ചേര്‍ന്ന് കൊന്ന് റെയില്‍‌വെ ട്രാക്കില്‍ തള്ളി. നന്ദു കലേക്കര്‍ (26) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മഹരാഷ്‌ട്രയിലെ റെയ്ഗണ്ട് ജില്ലയിലാണ് സംഭവം. കൃത്യം നടത്തിയ യുവതിയും കാമുകനും ഇയാളുടെ സുഹൃത്തും അറസ്‌റ്റിലായി.

നന്ദുവിന്റെ കാമുകി നിഷ ഇവരുടെ സുഹൃത്ത് അനില്‍ റാവുത്ത് (27), മഹേഷ് ബിവാരെ(22) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ നവംബര്‍ 21വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

നന്ദുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിഷ യുവാവിന് ഫോണ്‍ ചെയ്‌തതുവെന്ന് മനസിലാക്കി പൊലീസ് ഇവരെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ വ്യാഴാഴ്‌ച റെയില്‍ ട്രാക്കില്‍ നിന്നും നന്ദുവിന്റെ മൃതദേഹം ലഭിച്ചതോടെ പൊലീസ് നിഷ വീണ്ടും ചോദ്യം ചെയ്‌തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തായത്. അനിലുമായി അടുപ്പത്തിലായതിനാല്‍ നന്ദുവിനെ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി.

ശീതള പാനിയത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം നന്ദുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് മൃതദേഹം റെയില്‍‌വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും നിഷയും അനിലും പൊലീസിന് മൊഴി നല്‍കി. സഹായത്തിനാണ് മഹേഷിനെ കൂടെ കൂട്ടിയതെന്നും ഇവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments