Webdunia - Bharat's app for daily news and videos

Install App

യുവാവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പടർത്തി, വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് 40 ലക്ഷം തട്ടാന്‍ ശ്രമം; പൊലീസിന്റെ മാസ്റ്റർ പ്ലാനിൽ കുടുങ്ങി യുവതി

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (13:07 IST)
യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. യുവാവിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഡല്‍ഹിയിലെ ഗുരുഗ്രാമിലുള്ള യുവതി പൊലീസ് പിടിയിലായത്. 24കാരിയായ ശിവാനി സിംഗാണ് അറസ്റ്റിലായത്. 
 
തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുക്കിയാണ് ഇവര്‍ ജീവിച്ചിരുന്നത്. ഈ വീടിന് അടുത്തുള്ള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഉടമയില്‍ നിന്നും പണം തട്ടാനായിരുന്നു യുവതിയുടെ ശ്രമം. ശിവാനി യുവാവുമായി പരിചയത്തിലാവുകയും അടുത്ത സൗഹൃദം പുലര്‍ത്തുകയുമായിരുന്നു. സൌഹൃദം പതിയേ പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ, യുവതി പ്രണയം നടിക്കുകയാണെന്ന കാര്യം യുവാവ് അറിഞ്ഞിരുന്നില്ല. 
 
ശിവാനി പല തവണ യുവാവിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. യുവാവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും യുവതി കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. 40 ലക്ഷമാണ് ശിവാനി യുവാവിനോട് ആവശ്യപ്പെട്ടത്. 
 
തന്റെ കൈയ്യില്‍ അത്രയും പണമില്ലെന്ന് യുവാവ് പറഞ്ഞപ്പോള്‍ തത്കാലം പത്ത് ലക്ഷം രൂപ നല്‍കാനും പിന്നീട് ബാക്കി മുപ്പത് ലക്ഷം നല്‍കിയാല്‍ മതിയെന്നും യുവതി പറഞ്ഞു. ഇതോടെ യുവാവ് വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. 
 
പൊലീസിന്റെ പ്ലാൻ പ്രകാരം 1 ലക്ഷം രൂപയുമായി യുവാവ് ശിവാനിയെ കാണാനെത്തി. തുക കൈമാറുന്നതിനിടയിൽ ശിവാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവായി ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. കോടതിയിൽ യുവതി കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയുണ്ടായ സംഭവം: കടിയേല്‍ക്കുന്നത് ഞരമ്പിലാണെങ്കില്‍ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് സംശയമാണെന്ന് എസ്എടി സൂപ്രണ്ട്

അടുത്ത ലേഖനം
Show comments