Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണമടഞ്ഞ ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് രണ്ടായിരത്തിലധികം ഭ്രൂണ അവശിഷ്ടങ്ങൾ, ഞെട്ടി പൊലീസ്

മരണമടഞ്ഞ ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് രണ്ടായിരത്തിലധികം ഭ്രൂണ അവശിഷ്ടങ്ങൾ, ഞെട്ടി പൊലീസ്
, ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (15:26 IST)
അമേരിക്കയിൽ അടുത്തിടെ മരണമടഞ്ഞ ഒരു ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് രണ്ടായിരത്തിലധികം ഭ്രൂണ അവശിഷ്ടങ്ങൾ. സെപ്റ്റംബർ മൂന്നിന് മരണമടഞ്ഞ ഡോക്ടർ അൾറിക് ക്ലോപ്പറി ഇല്ലിനോയിസിലെ വീട്ടിൽ നിന്നുമാണ് ഗർഭച്ഛിദ്രം നടത്തിയ 2,200 ലധികം ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.  
 
മരിച്ച വ്യക്തിയുടെ സ്വകാര്യ സ്വത്ത് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകനും പരിശോധിക്കുന്നതിനിടെയാണ് ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവർ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡോക്ടറുടെ കുടുംബം പൂർണമായും സഹകരിക്കുന്നുണ്ട്. 
 
അധികൃതർ അവശിഷ്ടങ്ങൾ കണ്ടുകെട്ടി അന്വേഷണം തുടരുകയാണ്. ചിക്കാഗോയിൽ നിന്ന് 45 മൈൽ (72 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായിട്ടാണ് വിൽ കൗണ്ടി സ്ഥിതി ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരട് ഫ്ലാറ്റ് നിയമാനുസൃതമായി വിറ്റത്, തങ്ങൾക്ക് ഇപ്പോൾ ബന്ധമൊന്നുമില്ലെന്ന് നിർമാതാക്കൾ; എന്തുചെയ്യണമെന്നറിയാതെ താമസക്കാർ