Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് - പരാതിയുമായി ഭാര്യ!

woman files
ലക്നൗ , ചൊവ്വ, 9 ജൂലൈ 2019 (19:09 IST)
കിടപ്പറ രംഗങ്ങളും സ്വകാര്യ നിമിഷങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.

കഴിഞ്ഞ വർഷം ഒക്ടോബർ 29–നാണ് ഇരുവരും വിവാഹിതരാകുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തി. ഭാര്യ എതിര്‍ത്തെങ്കിലും ഡിലീറ്റ് ചെയ്യുമെന്ന ഉറപ്പ് ഇയാള്‍ നൽകി.

മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ നിക്കാതെ വന്നതോടെ യുവതി മാതാപിതാക്കളോട് പരാതി പറഞ്ഞു. എന്നാല്‍ അവഗണനയായിരുന്നു ഫലം. ഇതിനിടെ വിഡിയോകൾ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കി.

സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങൾ പകർത്തി, വാക്കുതർക്കത്തിനിടെ മര്‍ദ്ദിച്ചു, പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കി എന്നീ പരാതികള്‍ ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിനെ സമീപിച്ചത്. കേസെടുത്ത പൊലീസ് പ്രകൃതിവിരുദ്ധ പീഡനം, ഭീഷണി, ഐടി ആക്ടിലെ വകുപ്പുകൾ എന്നിവ ചുമത്തി ഭർത്താവിനെതിരെ കേസെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ കുറവ്; സംസ്ഥാനത്ത് 10 ദിവസത്തിനുള്ളിൽ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും: മന്ത്രി എംഎം മണി