Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവിനെ ക്രൂരമായി തല്ലിച്ചതച്ചു, യുവതിയെ മൂന്ന് മണിക്കൂറോളം കൂട്ടമാനഭംഗത്തിനിരയാക്കി; ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി

ഭർത്താവിനൊപ്പം ഷോപ്പിങ്ങിനായി പോകുമ്പോഴാണ് മാനഭംഗപ്പെടുത്തിയത്.

ഭർത്താവിനെ ക്രൂരമായി തല്ലിച്ചതച്ചു, യുവതിയെ മൂന്ന് മണിക്കൂറോളം കൂട്ടമാനഭംഗത്തിനിരയാക്കി; ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി
, വ്യാഴം, 9 മെയ് 2019 (10:32 IST)
രാജസ്ഥാനിലെ അൽവാറിൽ ഭർത്താവിന് മുന്നിൽ യുവതി ക്രൂരപീഡനത്തിനിരയായി. ഏപ്രിൽ 26നു നടന്ന സംഭവത്തിൽ പ്രതികളായ അഞ്ചു പേർ ഒളിവിലാണ്. അഞ്ചുപേർ ചേർന്ന് മൂന്നു മണിക്കൂറാണ് യുവതിയെ മർദിച്ചത്. ഭർത്താവിനൊപ്പം ഷോപ്പിങ്ങിനായി പോകുമ്പോഴാണ് മാനഭംഗപ്പെടുത്തിയത്.
 
അൽവാറിനടുത്ത് തനഗ്സിയിലാണ് സംഭവം. യുവതിയും ഭർത്താവും ബൈക്കിൽ പോകുന്നതിനിടെ പിന്നാലെയെത്തിയ അഞ്ചു പേർ ഇവരെ തടഞ്ഞുനിർത്തി. പീഡനത്തെ എതിർക്കാൻ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവർ കുതറിമാറുന്നതിന് അനുസരിച്ച് യുവാക്കൾ ഭർത്താവിനെ ക്രൂരമായി മർദിച്ചു. തുടർന്ന് ഭർത്താവ് രക്ഷപെടട്ടേയെന്ന കണക്കുകൂട്ടലിൽ യുവതി വഴങ്ങുകയായിരുന്നു. മൂന്നു മണിക്കൂറോളമാണ് യുവതി ഇവരുടെ ക്രൂരപീഡനത്തിന് ഇരയായത്. പിന്നീട് ദമ്പതികളെ ഉള്‍പ്പെടുത്തി യുവാക്കൾ വീഡിയോയും പകർത്തി. ഇതു പുറത്തുവിടാതിരിക്കാൻ പണവും ആവശ്യപ്പെട്ടു.
 
ജയ്പൂരിലാണ് ഭർത്താവ് ജോലി ചെയ്യുന്നതെന്നും ഭാര്യ തനഗ്സിയിൽ മാതാപിതാക്കളോടൊപ്പമാണ് താമസമെന്നും ഭർതൃസഹോദരൻ പറയുന്നു. ഏപ്രിൽ 26ന് ഇരുവരും ഷോപ്പിങ്ങിനു പോകുമ്പോഴാണ് ആക്രമണമുണ്ടായത്.

ആളൊഴിഞ്ഞ പാതയിലൂടെ പോകുമ്പോൾ ബൈക്കിലെത്തിയ അഞ്ചംഗസംഘം ഇവരെ തടഞ്ഞുനിർത്തി. ബൈക്കിൽനിന്ന് വലിച്ചിറക്കി റോഡിലൂടെ നിരക്കിയാണ് അവരെ കൊണ്ടുപോയത്. പിന്നീട് ഇരുവരുടെയും വസ്ത്രങ്ങള്‍ നീക്കി വിഡിയോ എടുത്തു. സഹോദരനെയും ഭാര്യയേയും വടികളുപയോഗിച്ച് അടിക്കുകയും മർദിക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിക്കുംതോറും മർദനവും കൂടുകയായിരുന്നു. തുടർന്ന് ഭർത്താവിനെ രക്ഷിക്കാൻ അവർ വഴങ്ങിക്കൊടുത്തു. യുവാക്കൾ അവരിൽനിന്ന് 2000 രൂപ മോഷ്ടിക്കുകയും ചെയ്തു. പിന്നീട് ഈ അഞ്ചുപേരും വിളിച്ച് കൂടുതൽ തുക ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധികരിക്കുമെന്നും ഭീഷണിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീച്ചറമ്മ, ഓളെ പഠിപ്പിച്ചത് വെറുതെയായില്ല; നവജാത ശിശുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു, ഷൈലജ ടീച്ചർക്ക് അഭിനന്ദന പ്രവാഹം