Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേതബാധയുണ്ടെന്ന പേരിൽ ഭർത്താവുമായി ലൈംഗിക ബന്ധം വിലക്കി, ഭർതൃപിതാവിനെതിരെ പരാതി നൽകി സ്ത്രീ

പ്രേതബാധയുണ്ടെന്ന പേരിൽ ഭർത്താവുമായി ലൈംഗിക ബന്ധം വിലക്കി, ഭർതൃപിതാവിനെതിരെ പരാതി നൽകി സ്ത്രീ
, ബുധന്‍, 5 ഓഗസ്റ്റ് 2020 (17:09 IST)
അഹമ്മദാബാദ്: തന്റെ ശരീരത്തിൽ പ്രേതബാധയുണ്ട് എന്ന കാരണം പറഞ്ഞ് ഭർത്താവുമായി ലൈംഗിക ബന്ധത്തിന് വിലക്കേർപ്പെടുത്തി എന്നാരോപിച്ച് ഭർതൃപിതാവിനെതിരെ പാരാതി നൽകി സ്ത്രീ. വഡോദര ഗാന്ധിനഗര്‍ സ്വദേശിയായ 43കാരിയാണ് ഭര്‍ത്തൃപിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. 
 
തന്റെ ദേഹത്ത് ആത്മാവ് കയറിയിട്ടുണ്ടെന്നും മകനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആ ബാധ മകനെയും ബാധിക്കുമെന്നും പറഞ്ഞാണ് ഭർത്താവുമായുള്ള ബന്ധത്തിൽ ഭർതൃപിതാവ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് സ്ത്രീ പരാതിയിൽ പറയുന്നു. ഇതിനെ എതിർത്തതോടെ ഭർത്താവിന്റെ മാതാപിതാക്കൾ മർദ്ദിച്ചു എന്നും ഇവർ ആരോപിയ്ക്കുന്നു. 
 
കഴിഞ്ഞ മാര്‍ച്ച്‌ പത്ത് മുതല്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഭർത്താവിന്റെ മാതാപിതാക്കൾ വീട്ടിൽ നിന്നും പുറത്താക്കി. തന്നെ സ്വീകരിയ്ക്കില്ല എന്ന നിലപാടിൽ ഭർതൃ വീട്ടുകാർ ഉറച്ചുനിൽക്കുന്നതിനാലാണ് പരാതി നൽകുന്നത് എന്നും സ്ത്രീ പറയുന്നു. സ്ത്രീയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസ്‌ രജിസ്റ്റര്‍ ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിതാവിനെ കൊന്ന കേസിലെ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ കുത്തിക്കൊന്നു