Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യം നൽകി ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു, സംഭവം തിരുവനന്തപുരത്ത്

വാർത്തകൾമ് കേരള വാർത്തകൾ
, വെള്ളി, 5 ജൂണ്‍ 2020 (07:47 IST)
തിരുവനന്തപുരം: നിർബന്ധിച്ച് മദ്യം നൽകിയ ശേഷം ഭാര്യയെ സുഹൃത്തുക്കൾക്കായി കാഴ്ചവച്ച് ഭർത്താവ്. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയാണ് ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരയായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അബോധാവസ്ഥയിലാണ്. സംഭവത്തിൽ ഭർത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. 
 
പോത്തൻകോടുള്ള ഭർത്താവിന്റെ വീട്ടിൽനിനും യുവതിയെ ഭർത്താവ് പുതുക്കുറിച്ചിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് നിർബ്ബന്ധിച്ച് മദ്യം നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇവിടെ നിന്നും എടുത്തുചാടിയ യുവത്തിയെ നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വഴിയരികിൽ കിടക്കുകയായിരുന്ന യുവതിയെ നാട്ടുകാർ കണിയാപുരത്തെ വീട്ടിലെത്തിയ്ക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,93,117, രോഗബാധിതർ 67 ലക്ഷത്തിലേയ്ക്ക്