Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാരുണ്യയെ ധനവകുപ്പ് കൈവിട്ടു; ദയാവധം ചെയ്യരുതെന്ന് ഉമ്മന്‍ ചാണ്ടി

കാരുണ്യയെ ധനവകുപ്പ് കൈവിട്ടു; ദയാവധം ചെയ്യരുതെന്ന് ഉമ്മന്‍ ചാണ്ടി

ശ്രീനു എസ്

, വ്യാഴം, 4 ജൂണ്‍ 2020 (18:35 IST)
കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ കാരുണ്യ ചികിത്സാ പദ്ധതിയെ ദയാവധം ചെയ്യരുതെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 100  കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്നാണ് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടത്. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മെയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി.
 
യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി കെഎം മാണിയുടെ പ്രത്യേക താത്പര്യത്തോടെ രൂപീകരിച്ച കാരുണ്യ ബെനവലന്റ്  ഫണ്ട് കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ  ക്ഷേമപദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നതെന്നും 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് ഇതിലൂടെ നല്കിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിൽ വിറച്ച് കേരളം: സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 3 മരണം