Publish Date: Wed, 13 Nov 2019 (09:06 IST)
Updated Date: Wed, 13 Nov 2019 (09:09 IST)
ജന്മദിന ആഘോഷത്തിലെ മദ്യപാനം നയിച്ചത് കൊലപാതകത്തിലേക്ക്. കാമുകന്റെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് 33കാരിയായ യുവതി ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. മദ്യപാനിത്തിനിടെ ഇരുവരും തമ്മിലുണ്ടായ നിസാര തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ഈസ്റ്റ് ഡെൽഹിയിലെ ഒരു ഓയോ ഹോട്ടലിലാണ് സംഭവം ഉണ്ടായത്.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ കുപിതനായ 21കാരൻ യുവതിയുടെ കഴുത്തിൽ ശക്തമായി അടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അടിയുടെ ആഘാതത്തിൽ യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു, സംഭവ ശേഷം ഹോട്ടലിൽനിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി.
മുറിയിൽ ബോധരഹിതയായി കിടക്കുകയായിരുന്ന യുവതിയെ കണ്ട് ഹോട്ടൽ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മനപ്പൂർവമല്ല എന്നും അബദ്ധവശാൽ യുവതിയെ അടിച്ചുപോയതാണ് എന്നുമാണ് പ്രതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.