Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാർ നമ്പർ തെറ്റാതെ എഴുതിക്കോളു, തെറ്റിച്ചു നൽകിയാൽ 10,000 രൂപ പിഴ !

ആധാർ നമ്പർ തെറ്റാതെ എഴുതിക്കോളു, തെറ്റിച്ചു നൽകിയാൽ 10,000 രൂപ പിഴ !
, ചൊവ്വ, 12 നവം‌ബര്‍ 2019 (19:56 IST)
ഔദ്യോഗിക അവശ്യങ്ങൾക്കായി ആധാർ നമ്പർ നൽകുമ്പോൾ തെറ്റിയിട്ടില്ല എന്ന് ഒന്ന് നന്നായി ഉറപ്പുവരുത്തിക്കോളു. ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യുന്നതടക്കമുള്ള ഔദ്യോഗിക ആവശ്യങ്ങൾക്ക് ആധാർ നമ്പർ തെറ്റിച്ച് നൽകിയാൽ ഇനി 10,000 രൂപ പിഴയായി ഇടാക്കാനാണ് കേന്ദ്ര സർക്കാർ.
 
ആധാർ നമ്പർ തെറ്റിച്ച് നൽകുന്ന ഓരോ തവണയും 10,000 രൂപ ഈടാക്കാനാണ് തീരുമാനം. സെപ്തംബർ ഒന്നുമുതൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പാൻകാർഡിന് പകരം ആധാർ നമ്പർ ഉപയോഗിക്കാം. നികുതി നൽകുന്നതിൽനിന്നും ഒഴിവകാൻ ആളുകൾ തെറ്റായ അധാർ നമ്പർ നൽകുന്നത് ചെറുക്കുന്നതിനാണ് പുതിയ നടപടി.
 
പിഴ ഇടാക്കുന്നതിന് മുൻപ് ആധാർ നമ്പർ തെറ്റിച്ച് നൽകിയതിന്റെ കാരണം ബോധിപ്പിക്കാനും വിശദീകരണം നൽകാനും അവസരം ഉണ്ടായിരിക്കും. ഇതിനു ശേഷമാകും പീഴ ഈടാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അധാർ നമ്പർ തെറ്റിച്ച് നൽകിയവർ മാത്രമല്ല. നമ്പരിന്റെ ആധികാരികത ഉറപ്പുവരുത്താത്ത ഉദ്യോഗസ്ഥരും, വ്യക്തികളും ഏജൻസികളും പിഴ നൽകേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്ട്രയിൽ ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം, വിജ്ഞാപനത്തിൽ രാംനാഥ് കോവിന്ദ് ഒപ്പിട്ടു