ഷൂവിനുള്ളില്‍ വിഷപ്പാമ്പ് ; പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിൽ നിന്നും പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിൽ നിന്നും പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാലൂര്‍ സ്വദേശി അസ്‌കറുടെ വീട്ടിലാണ് സംഭവം. അസ്‌കറുടെ ഉമ്മയുടെ അനുജത്തിയുടെ മകന്‍ മര്യാടന്‍ അഫ്‌സല്‍ കൂത്തുപറമ്പിൽ ഫാന്‍സി കടയിലെ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയ അഫ്‌സല്‍ ധരിച്ചിരുന്ന ഷൂ വീട്ടിലെ ഇറയത്ത് അഴിച്ചുവെച്ചു.
രാവിലെ തുണി കഴുകുന്നതിനിടെ, അഫ്‌സലിന്റെ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ മകള്‍ ജസീറ അഫ്‌സലിന്റെ സോക്‌സും അലക്കാനെടുത്തു. അപ്പോഴാണ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് തല നീട്ടി ജസീറയെ കൊത്താനാഞ്ഞത്. പാമ്പിനെ കണ്ട് ജസീറ ഭയന്നു നിലവിളിച്ചു.
വീട്ടുകാര്‍ ഓടിക്കൂടി ഷൂ മുറ്റത്തേക്കിട്ട് നോക്കിയപ്പോള്‍ അതിനകത്ത് ഒളിച്ചിരുന്നത് ഉഗ്രവിഷമുള്ള പാമ്പ്. പാമ്പിന്റെ നിറംതന്നെ സാധാരണ കാണുന്ന പാമ്പുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്ന് വിഷവൈദ്യന്‍ പറഞ്ഞതെന്നും, പാമ്പിനെ വനത്തില്‍ വിട്ടതായും വീട്ടുകാര്‍ വ്യക്തമാക്കി.