തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (12:04 IST)
തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു. തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസികളായ യുവാക്കളാണ് കരുണാകരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. അയൽ‌വാസികൾ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്.  
 
നാല് ദിവസം മുമ്പായിരുന്നു മരണത്തിന് കാരണമായ ആക്രമണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ കരുണാകരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആർ എസ് എസിന്റെ പ്രവർത്തന ശൈലിയിലേക്ക് മാറാൻ കോൺഗ്രസ് തീരുമാനം