വാഹനക്കച്ചവടത്തെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ചു കൊലപ്പെടുത്തി
						
		
						
				
വാഹനക്കച്ചവടത്തെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ചു കൊലപ്പെടുത്തി
			
		          
	  
	
		
										
								
																	തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. കരിമല സ്വദേശി എർത്തടത്തിൽ സനീഷ് (28) ആണ് കൊല്ലപ്പെട്ടത്. രാജാക്കാട് സ്വദേശി ബിറ്റാജിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
									
			
			 
 			
 
 			
			                     
							
							
			        							
								
																	ഇടുക്കി പൂപ്പാറയിലെ റിസോർട്ടിലാണ് സംഭവം. വാഹനക്കച്ചവടത്തെ തുടർന്നുണ്ടായ തർക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സനീഷ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
									
										
								
																	ശാന്തന്‍പാറ പൊലീസാണ് ബിറ്റാജിനെ പിടികൂടിയത്. കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.