Select Your Language

Notifications

webdunia
webdunia
webdunia
webdunia

വജ്രവ്യാപാരിയുടെ കൊലപാതകം; സീരിയൽ നടി കസ്‌റ്റഡിയില്‍ - കുടുക്കിയത് മൊബൈല്‍ ഫോണ്‍

വജ്രവ്യാപാരിയുടെ കൊലപാതകം; സീരിയൽ നടി കസ്‌റ്റഡിയില്‍ - കുടുക്കിയത് മൊബൈല്‍ ഫോണ്‍

Debolina Bhattacharya
മുംബൈ , ഞായര്‍, 9 ഡിസം‌ബര്‍ 2018 (12:13 IST)
വജ്രവ്യാപാരി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സീരിയൽ നടി കസ്റ്റഡിയിൽ. മോഡലും ഹിന്ദി സീരിയല്‍താരവുമായ ദേവ്‌ലീന ഭട്ടാചാര്യയെ ആണ് അന്വേഷണ വിധേയമായി പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

രാജേശ്വര്‍ ഉഡാനിയെന്ന വജ്രവ്യാപാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ദേവ്‌ലീനയെ കസ്‌റ്റഡിയിലെടുത്തത്. ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം. കേസിലെ ദേവ്‌ലീനയുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

രാജേശ്വറിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ദേവ്‌ലീന കസ്‌റ്റഡിയിലെടുക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.

ദേവ്‌ലീനയുമായി രാജേശ്വറിന് നാളുകളായി ബന്ധമുണ്ടായിരുന്നതായും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും പൊലീസ് കണ്ടെത്തി. കാണാതായ ദിവസം ഇരുവരും ഒന്നിച്ച് യാത്ര ചെയ്തതിന്റെ തെളിവുകളും പൊലീസ് ലഭിച്ചിട്ടുണ്ട്.

നവംബര്‍ 28ന് കാണാതായ രാജേശ്വറിന്റെ മൃതദേഹം ഡിസംബര്‍ അഞ്ചിന് അഴുകിയ നിലയില്‍ റായ്ഗഢ് ജില്ലയിലെ വനപ്രദേശത്തുനിന്ന് കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കുകള്‍ ഒന്നുമുണ്ടായിരുന്നില്ല.  രാജേശ്വറിനെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; കണ്ണൂർ‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു