തനിക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ എംഎൽ‌എ വിവാഹം കഴിച്ചു, സംഭവം ഇങ്ങനെ !

ചൊവ്വ, 11 ജൂണ്‍ 2019 (18:05 IST)
ത്രിപുരയിലെ റൂളിംഗ് പാർട്ടിയായ ഐ പി എഫ് ടിയുടെ എംഎൽ‌എ ധന‌ഞ്ജോയ് ത്രിപുര തനിക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ വിവാഹം കഴിച്ചു. എം എൽ എ തന്നെയാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയത്. അഗർതലയിലെ ചതുർദാസ് ദേവത ക്ഷേത്രത്തിൽവച്ച് ഞായറാഴ്ചയാണ് വിവാഹം നടന്നത്.
 
എംഎൽഎയുടെയും സ്തീയുടെയും ബന്ധുക്കൾ പ്രശ്നൺഗൽ പരിഹരിച്ച് ക്ഷേത്രത്തിൽ എത്തി ഞായറാഴ്ച വിവാഹം നടത്തുകയായിരുന്നു എന്നും എം എൽ എക്തിരെ പീഡന പരാതി നൽകിയ യുവതി ഇപ്പോൾ സന്തോഷവതിയാണ് എന്നും ഐപിഎഫ്‌ടി എംഎൽഎ കൗൺസിൽ ഡെബ്ബരമ. വ്യക്തമാക്കി. വിവാഹത്തിന്റെ രേഖകൾ ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
 
ഇക്കഴിഞ്ഞ മെയ് 20നാണ് വിവാഹ വാഗ്ദാനം നൽകി എംഎൽ‌എ തന്നെ പീഡനത്തിനിരയാക്കി എന്ന് വ്യക്തമാക്കി അഗർതല വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് ത്രിപുരയിൽ വലിയ വിവാദമയി മാറിയിരുന്നു. വിവാഹം കഴിക്കാം എന്ന് വാക്കുനൽകി എംഎൽ‌എൻ തന്നോട് ശാരീരിക ബന്ധം പുലർത്തിയിരുന്നു എന്നും പിന്നീട് വിവാഹം കഴിക്കുന്നതിൽനിന്നും ഒഴിഞ്ഞുമാറുകയായിരുന്നു എന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ജൂൺ ഒന്നിന് എംഎൽ‌എയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം തര്‍ക്കം വഴക്കായി പിന്നെ കത്തിക്കുത്ത്; ഒടുവില്‍, യുവാവിനെ ഇഷ്‌ടിക കൊണ്ട് ഇടിച്ചു കൊന്നു